Connect with us

News

അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് രക്ഷകരാവു,കേന്ദ്രസർക്കാരിന്റെ “നല്ല ശമരിയാക്കാരൻ” അവാർഡ് വീട്ടിലെത്തും

Published

on

 

ആലുവ:റോഡ് അപകടങ്ങളില്‍പ്പെട്ട് പരിക്ക്പറ്റുന്നവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ച വ്യക്തികളെ ഗുഡ് സമരിറ്റന്‍ അവാര്‍ഡിനായി പരിഗണിക്കുന്നു.

റോഡ് അപകടങ്ങളില്‍പ്പെടുന്നവരെ സഹായിക്കുന്നതിനുള്ള വൈമുഖ്യം മാറ്റി കൂടുതല്‍ പേര്‍ക്ക് ഇവരെ സഹായിക്കുന്നതിനുള്ള പ്രചോദനം നല്‍കുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതിയാണിത്.

നല്ല ശമരിയക്കാരന്‍ (ഗുഡ് സമരിറ്റന്‍) എന്ന് നാമകരണം ചെയ്തിട്ടുള്ള പദ്ധതി 2021ഒക്ടോബര്‍ 15 നാണ് നിലവില്‍ വന്നത്.റോഡ് അപകടങ്ങളില്‍പ്പെട്ട് ഗുരുതരമായ അപകടത്തിന് ഇരയായവരെ ആദ്യ മണിക്കൂറില്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രക്തം വാര്‍ന്നും മറ്റും മരണമടയുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. അവാര്‍ഡിനായി പരിഗണിക്കുന്നവര്‍ക്ക് സംസ്ഥാനതലത്തില്‍ അയ്യായിരം രൂപയും, അഭിനന്ദന സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡായി നല്‍കുന്നത്.

ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ തുക വീതിച്ച് നല്‍കും. സംസ്ഥാനത്ത് ഒരു വര്‍ഷം പാരിതോഷികം നേടുന്നവരില്‍ നിന്ന് ദേശീയ തലത്തില്‍ നിര്‍ണായക രക്ഷകരായ പത്ത് പേരെ തിരഞ്ഞെടുത്ത് ഒരു ലക്ഷം രൂപ വീതവും, അഭിനന്ദന സര്‍ട്ടിഫിക്കറ്റും നല്‍കും.

2026 മാര്‍ച്ച് 31 വരെയാണ് ഇപ്പോള്‍ പദ്ധതിയുടെ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. റോഡ് അപകടങ്ങളില്‍പ്പെട്ട് പരിക്കേറ്റയാളെ ചികിത്സിച്ച ഹോസ്പിറ്റലില്‍നിന്നും, ഡോക്ടറില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ശേഷം സഹായിച്ച വ്യക്തിയുടെ വിവരങ്ങളും നടന്ന സംഭവവും നിശ്ചിത മാതൃകയില്‍ തയ്യാറാക്കി പോലീസ് സ്റ്റേഷനുകളില്‍ നിന്നും ജില്ലാ തല കമ്മറ്റിയിലേക്ക് അവാര്‍ഡിന് അര്‍ഹാരായവരുടെ വിവരങ്ങള്‍ അയക്കുന്നു.

എറണാകുളം റൂറല്‍ ജില്ലയില്‍ നിന്നും ഇത്തരത്തില്‍ ജീവല്‍ രക്ഷകരായ സുമനസ്സുകളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് എല്ലാ എസ്.എച്ച്.ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.മറ്റ് ജില്ലകളിലും സമാന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

 

Latest news

മൺതിട്ടകൾ അടിക്കടി ഇടിയുന്നു; മൂന്നാർ-മറയൂർ യാത്ര ദുരിത പൂർണ്ണം, കടന്നുപോകുന്നത് ഭീതിയുടെ നിറവിലെന്ന് വിനോദ സഞ്ചാരികളും

Published

on

By

മറയൂർ:വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിൽ പാതയോരങ്ങളിൽ മണ്ണിടിച്ചിൽ തുടർക്കഥ.ആശങ്ക വ്യാപകം.

ഇന്നലെ രാവിലെ രാവിലെ മണിക്കൂറിക്കൂറികളുടെ വ്യത്യസത്തിൽ മൂന്നാർ-മറയൂർ റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു.മൂന്നാർ എഞ്ചിനിയറിങ് കോളേജ് സ്ഥാപിച്ചിരുന്ന സ്ഥലത്താണ് ആദ്യം മണ്ണിടിഞ്ഞത്.

രാവിലെ 10 മണിയോടെ അടുത്താണ് വൻതോതിൽ മണ്ണും കല്ലും റോജിൽ പതിച്ചത്.ഇത് മാറ്റി ഗതാഗതം ഏറെക്കുറെ പുനസ്ഥാപിക്കാൻ കഴിയുമെന്ന അവസ്ഥ എത്തിയതോടെ തൊട്ടടുത്ത് ആദ്യത്തിനേക്കാൾ കൂടുതൽ മണ്ണും കല്ലും റോഡിലേക്ക് അടർന്നുവീണു.

11.30 തോടെയായിരുന്നു രണ്ടാമത്തെ മണ്ണിടിച്ചിൽ.മണ്ണുമാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ വീണ്ടും മണിക്കുകളുടെ താമസവും നേരിട്ടു.ഇനിയും ഈ ഭാഗത്ത് മണ്ണിടിച്ചിൽ സാധ്യത നിലനിൽകുന്നതായിട്ടാണ് ചൂണ്ടികാണിക്കപ്പെടുന്നത്

ഒരു വർഷം മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം മണ്ണിടിച്ചിലിനൊപ്പം നിലം പതിച്ച് നശിച്ചിരുന്നു.ഇതോടെ അപകട സ്ഥിതി കണകക്കിലെടുത്ത് ഈ കെട്ടിടത്തിൽ കോളേജ് പ്രവർത്തനം നിർത്തിയിരുന്നു.

നേരത്തെ ഈ ഭാഗത്ത് റോഡ് തകർന്നിരുന്നു,റോഡ് വീതികൂട്ടി ടാറിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് ഈ ഭാഗത്ത് തുടർച്ചയായി ഏകദേശം 50-60 അടി ഉയരത്തിൽ നിന്നുവരെ മണ്ണിടിയുന്നത്.

തമിഴ് നാട്ടിലേയ്ക്കുള്ള പ്രധാന പാതയായതിനാൽ ഇതു വഴി ഒട്ടുമിക്ക സമയങ്ങളിലും വാഹനത്തിരക്കുണ്ട്. ഇരവികുളം നാഷണൽ പാർക്കിന്റെ ഭാഗമായ രാജമലയിലേയ്ക്കുള്ള സഞ്ചാരികളും ഈ പാത വഴിയാണ് എത്തുന്നത്.

 

Continue Reading

Latest news

നാടിന്റെ നൊമ്പരമായി അഖിൽ;മൃതദ്ദേഹം കണ്ടെത്തിയത് ചെറായി പാലത്തിന് സമീപം,വേർപാട് താങ്ങാനാവാതെ ഉറ്റവരും സുഹൃത്തുക്കളും

Published

on

By

അടിമാലി:മീൻപിടിക്കുന്നതിനിടെ കാൽവഴുതി പഴയിൽ അകപ്പെട്ട് കാണാതായ ഇരുമ്പുപാലം ഒഴുവത്തടം കളത്തിപ്പറമ്പിൽ തങ്കന്റെ മകൻ അഖിലിന്റെ
(22) മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ ഇരമ്പുപാലം ചെറായി പാലത്തിന് സമീപം പുഴയുടെ തീരത്ത് നാട്ടുകാരണ്് ജഡം കണ്ടെത്തിയത്.മൃതദ്ദേഹം കരയ്‌ക്കെടുത്തു.അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു ദുരന്തം.തുടർച്ചയായി 3 ദിവസം പോലീസും കോതമംഗലത്ത് നിന്ന് എത്തിയ ഫയർഫോഴ്സിന്റെ സ്‌കൂബ ടീമും പുഴയിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

പുഴയിലെ ശക്തമായ കുത്തൊഴുക്ക് വകവയ്ക്കാതെയാണ് പി. എം. റഷീദിന്റെ നേതൃത്വത്തിലുള്ള 5 അംഗ സ്‌കൂബ ടീം തിരച്ചിൽ നടത്തിയിരുന്നത്.സുഹൃത്തുക്കൾ
ക്കൊപ്പം മീൻപിടിക്കാൻ പുറപ്പെട്ട അഖിൽ കാൽവഴുതി പുഴയിലെ കുത്തൊഴുക്കിൽ അകപ്പെടുകയായിരുന്നു.

 

Continue Reading

Latest news

തന്ത്രപരമായ രാഷ്ട്രീയ നീക്കം വിജയം;അടിമാലി പഞ്ചായത്ത് ഭരണം വീണ്ടും യൂഡിഎഫിന്

Published

on

By

അടിമാലി;തന്ത്രപരമായ രാഷ്ട്രീയ നീക്കത്തിലൂടെ അടിമാലി ഗ്രാമപഞ്ചായത്ത് ഭരണം യൂഡിഎഫ് സ്വന്തമാക്കി.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സനിത സജിയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ എസ് സിയാദും ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.ദേവികുളം ഭൂരേഖ തഹസീൽദാർ റ്റി നൗഷാദ് വരണാധികാരിയായിരുന്നു.

ഇരുവർക്കും 11 വോട്ടുകൾ വീതം ലഭിച്ചു.എതിർ സ്ഥാനാർത്ഥികൾക്ക് 10 വോട്ടുകൾ വീതം ലഭിച്ചു.പഞ്ചായത്തിന്റെ വികസനപ്രവർത്തനങ്ങളിൽ സമഗ്രമായ ഇടപെടൽ നടത്തി മുമ്പോട്ട് പോകുമെന്ന് സ്ഥാനമേറ്റശേഷം ഇരുവരും പറഞ്ഞു.

പഞ്ചായത്ത് ഭരണം ലഭിച്ചതിൽ ആഹ്‌ളാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവർത്തകർ അടിമാലിയിൽ പ്രകടനം നടത്തി.മുൻ പ്രസിഡന്റ് ഷേർളി മാത്യുവിനും വൈസ് പ്രസിഡന്റ് മേരി തോമസിനുമെതിരായി യുഡിഎഫ് അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസം പ്രമേയം പാസായതോടെയാണ് പ്രിസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പിന് കളം ഒരുങ്ങിയത്.

എൽഎഡിഎഫിന് ഒപ്പമായിരുന്ന പതിനാലാം വാർഡ് അംഗം സനിത സജിയെയും സ്വതന്ത്ര അംഗത്തെയും കൂടെ നിർത്തിയാണ് യൂഡിഎഫ് ഭരണം പിടിച്ചെടുത്തത്.

 

Continue Reading

Trending

error: