Connect with us

News

കോതമംഗലത്തും മൂന്നാറിലും ആന ആക്രമണം ; എജുവും സന്തോഷും രക്ഷപെട്ടത് തലനാരിഴിയ്ക്ക് , നാട്ടുകാര്‍ ഭീതയില്‍

Published

on

ഇടുക്കി ; മൂന്നാറില്‍ തേയിലത്തോട്ടം ജീവനക്കാരനും കോതമംഗലത്ത് ടാപ്പിംഗ് തൊഴിലാളിയ്ക്കും നേരെ കാട്ടുകൊമ്പന്മാരുടെ പരാക്രമം

ആനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കോതമംഗലം കോട്ടപ്പടി വാവേലി പൂളിമൂട്ടില്‍ എജുവിനെ കോതമംഗലം മാര്‍ ബസേവിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂന്നാര്‍ നല്ലതണ്ണി സ്വദേശിയും ഇന്‍സ്റ്റന്റ റ്റീ ഫാക്ടറി ജീവനക്കാരനുമായ സന്തോഷ് ആന്റണി വീടിന് സമീപം എത്തിയപ്പോഴാണ് ആനയുടെ മുന്നില്‍പ്പെട്ടത്.

രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് വരികയായിരുന്നു സന്തോഷ്.വീട്ടിലേക്കു പ്രവേശിക്കുന്ന പാതയുടെ ഒരു വശത്തുണ്ടായിരുന്ന ഷെഡിനുസമീപം ആന നില്‍പ്പുണ്ടായിരുന്നു.ഇതറിയാതെ മുന്നോട്ടുനീങ്ങിയ സന്തോഷ് ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.

ഉടന്‍ ബൈക്ക് തിരിച്ചെടുത്ത് വേഗത്തില്‍ ഓടിച്ചുപോന്നതാണ് സന്തോഷിന് രക്ഷയായത്.കുറച്ചുദൂരം ബൈക്കിനെ പിന്‍തുടര്‍ന്ന ആന,തുമ്പികൈകൊണ്ട് എത്തിപിടിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച നല്ലതണ്ണിക്കു സമീപമുള്ള കുറുമല ഡിവിഷനില്‍ പരസ്പരം കൊമ്പു കോര്‍ത്ത് പരിക്കേറ്റ ആനകളില്‍ ഒന്നാണ് സന്തോഷിന് നേരെ പാഞ്ഞടുത്തതെന്നാണ് സംശയം ഉയര്‍ന്നിട്ടുള്ളത്.

ദേഹത്തു മുഴുവന്‍ മണ്ണ് വാരിയിട്ട നിലയിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസമേഖലകളിലെ വീടുകള്‍ക്ക് സമീപം കാട്ടായെത്തുന്നത് പതിവായിരിക്കുകയാണ്.

ഇന്‍സ്റ്റന്റ് റ്റീ ഡിവിഷന്‍ ഫാക്ടറിയിലെ ജോലികള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ളതു കാരണം രാത്രി ഡ്യൂട്ടിക്കായി വീട്ടിലേക്കും ഫാക്ടറിയിലേക്കും ജീവനക്കാര്‍ യാത്ര ചെയ്യുന്നത് പതിവാണ്.

ഈ മേഖലയില്‍ ആവശ്യമായ തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടില്ല.രാത്രി കാലങ്ങളില്‍ കാട്ടാന പാതയോരങ്ങളിലെ മരങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്നാല്‍ അടുത്തെത്തിയാല്‍ മാത്രമേ അറിയാന്‍ കഴിയു എന്നതാണ് നിലവിലെ സ്ഥിതി.

വന്യമൃഗങ്ങളുടെ നിരന്തരമായ ആക്രമണങ്ങളില്‍ നിന്ന് തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ വനം വകുപ്പ് അടയന്തിര നടപടികള്‍ സ്വീകരിയ്ക്കണമെന്നുള്ള ആവശ്യം വ്യാപകമായിട്ടുണ്ട്.

എജു ടാപ്പിംഗ് തൊഴിലാളിയാണ്്.രാവിലെ 7 മണിയോടുത്ത് തോട്ടത്തില്‍ ടാപ്പിംഗ് നടത്തിവരവെ പിന്നില്‍ നിന്നെത്തിയ ആന തുമ്പികൈയ്ക്ക് അടിച്ചുവീഴ്ത്തി,ചവിട്ടിയും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുകയായിരുന്നു.

ഉരുണ്ടുമാറിയതുകൊണ്ട് മാത്രമാണ് എജുവിന്റെ ജീവന്‍ രക്ഷിയ്ക്കാനായത്.കൈയ്ക്കും അരയ്ക്ക് കീഴെ രണ്ടുകാലുകള്‍ക്കും പരിക്കുണ്ട് .കൂടാതെ ഇടത് കാലിന്റെ ലിഗമെന്റിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്.

ബഹളം കേട്ട് ഓടികൂടിയ എജുവിനെ നാട്ടുകാര്‍ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എജുവിന്റെ ചികിത്സ ചിലവുകള്‍ക്ക് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടിയന്തിര ധനസഹായം അനുവദിക്കണം എന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. റോണി മാത്യു ആവശ്യപ്പെട്ടു.വര്‍ഷങ്ങളായി മേഖലയില്‍ ആനശല്യമുണ്ട്.അടുത്തിടെ ആനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

 

 

Latest news

വഴിയിൽ വച്ചും ആക്രമണം, മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ, പിടിയിലായത് കാളിയാർ സ്വദേശി സരിൻ

Published

on

By

ഇടുക്കി;വണ്ണപ്പുറം കാളിയാറിൽ ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

കാളിയാർ തോപ്പിൽ സരിനെ(32) യാണ് സംഭവവുമായി ബന്ധപ്പെട്ട് കാളിയാർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഗാർഹിക പീഡന നിരോധനനിയമം, ആത്മഹത്യാ പ്രേരണ ഐപിസി 498(എ) ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി കാളിയാർ പോലീസ് ഇയാളുടെ പേരിൽ കേസെടുത്തിട്ടുള്ളത്.

നവംബർ 22-നാണ് സരിന്റെ ഭാര്യ അശ്വതി(31)യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സരിന്റെയും കുടുംബാംഗങ്ങളുടെയും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്നുള്ള തൊടുപുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് സംഭവം.

13 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.പിന്നീട് നിരന്തരം അശ്വതിയെ സരസൻ മാനസികമായി ശാരീരികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് സൂചന. ഇത് സംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി എത്തിയിരുന്നു.

സംഭവദിവസം വണ്ണപ്പുറം അമ്പലപ്പടിയിൽ വച്ച് സരിൻ അശ്വതിയുമായി വഴക്കിടുകയും ഇവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു.ഇതിന്റെ മനോവിഷമത്താലാണ് അശ്വതി ജീവൻ വെടിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

കാളിയാർ എസ്എച്ച്ഒ എച്ച് എൽ ഹണി, എസ്ഐ കണ്ണദാസ് രാജേഷ് സിപിഒമാരായ, സുനിൽ, അനീഷ് സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.

 

Continue Reading

Local News

വനമേഖലകളെ വലംവയ്ക്കും, പുലർച്ചെ 4-ന് തിരച്ച് രാത്രി 9.30-ന് തിരച്ചെത്തും; കെഎസ്ആർടിസി കോതമംഗലം-ഗവി യാത്രയ്ക്ക് തുടക്കമായി

Published

on

By

കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഗവിയിലേക്കുള്ള വിനോദയാത്രയ്ക്ക് തുടക്കമായി.ആദ്യ യാത്ര ആന്റണി ജോൺ എം.എൽ.എ ഫ്‌ലാഗ് ഓഫ് ചെയ്തു.

പുലർച്ചെ 4 ന് കോതമംഗലം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന ട്രിപ്പ് മൂവാറ്റുപുഴ – തൊടുപുഴ – പാല- പൊൻകുന്നം – മണിമല – റാന്നി വഴി പത്തനംതിട്ട വഴി ഗവിയിലെത്തും.

മൂഴിയാർ – ആങ്ങാംമുഴി – കക്കി ഡാം- കൊച്ചുപമ്പ- ഗവി – സത്രം – വള്ളക്കടവ് – വഴി വണ്ടിപ്പെരിയാറിൽ എത്തി പരുന്തുംപാറ കൂടി സന്ദർശിച്ച് അതേ റൂട്ടിൽ തന്നെയാണ് മടക്കം. രാത്രി 9.30 ന് കോതമംഗലത്ത് തിരിച്ചെത്തും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എൻട്രി ഫീസും , ഉച്ച ഭക്ഷണവും ഉൾപ്പെടെ 2000 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

ഫ്‌ലാഗ് ഓഫ് ചടങ്ങിൽ അസിസ്റ്റന്റ് ട്രാസ്‌പോർട്ട് ഓഫീസർ കെ.ജി ജയകുമാർ അധ്യക്ഷത വഹിച്ചു.ജനറൽ കൺട്രോളിങ്ങ് ഇൻസ്‌പെക്ടർ അനസ് ഇബ്രാഹിം, ടൂർ കോ- ഓഡിനേറ്റർ എൻ.ആർ. രാജീവ്, കെ.പി. സാജു, പി.എ. നജ്മുദ്ദീൻ, എൻ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

ഗവി യാത്ര പോകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യാം.മൊബൈൽ നമ്പർ- 94479 84511, 94465 25773

 

Continue Reading

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Trending

error: